കൊട്ടിയൂർ : യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റ്ദ്വിവാർഷിക പൊതുയോഗവും2026-2028 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പുംഞായറാഴ്ച്ച നീണ്ടുനോക്കി വ്യാസ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയുുടെ ഉദ്ഘാടനം ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി എഫ് സെബാസ്റ്റ്യൻ നിർവഹിച്ചു.
https://youtu.be/S9nrqkcpRDU?si=l_iO7Xd7d682tot4
യൂണിറ്റ് പ്രസിഡന്റ പി എം ആൻറണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.2024-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് വിനോദും,2024 - 26 വർഷത്തെ കണക്ക് സന്തോഷ് കുമാർ ജി അവതരിപ്പിച്ചു.എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയ് നമ്പു ടാകം , യു എം സി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കെഎം ബഷീർ, ഷാജി തോമസ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറിജോഷൽ ഇ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2026- 28 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി ഷാജി തോമസിനെയും ജനറൽ സെക്രട്ടറിയായി സി കെ വിനോദിനെയും ട്രഷററായി സന്തോഷ് കുമാറിനെയും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ പങ്കെടുത്ത വ്യാപാരികൾക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.
Chamber State General Secretary calls for an end to injustice in plastic and labor taxes






















